മലമ്പുഴ: പ്രശസ്ത സിനിമാ നടൻ ദളപതി വിജയ് യുടെ നാൽപ്പത്തി ഒമ്പതാം ജന്മദിനം ഫാൻസ് അസോസിയേഷൻ മലമ്പുഴ യൂണിറ്റ് ആഘോഷിച്ചത് മലമ്പുഴ കൃപാസദ്ൻ വൃദ്ധസദനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി അവരോടൊപ്പം ഭക്ഷണം കഴിച്ചാണ്.
അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കാജാ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സുരേഷ്, വത്സൻ, സുഭാഷ്, അൽ ഫിൻ, അഖിൽ, സജു ,എന്നിവർ നേതൃത്വം നൽകി.