ജലപീരങ്കി പ്രയോഗം:പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

പാലക്കാട്: യുവമോര്‍ച്ച എസ്.പി. ഓഫീസ് മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പ്രയോഗിച്ച ജലപീരങ്കി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും തിരിക്കുകയായിരുന്നു. പല ചാനലുകളുടെയും ലക്ഷങ്ങള്‍ വിലവരുന്ന ക്യാമറകളാണ് വെള്ളത്തില്‍ കുതിര്‍ന്നു കേടായത്. നിര്‍ഭയം തൊഴില്‍ ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു സാഹചര്യം ഒരുക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് എന്‍. രമേഷും സെക്രട്ടറി മധുസൂദനന്‍ കര്‍ത്തായും ആവശ്യപ്പെട്ടു.