പുലിയെ കൈകാര്യം ചെയ്തത് നിരുത്തരവാദപരമായി എന്ന് പരാതി

നെന്മാറ: പരിക്കുപറ്റി അവശനായ പുലിയെ വനം വകുപ്പ് നിരുത്തരവാദപരമായി കൈകാര്യം ചെയ്തതായി പ്രദേശവാസികൾ പരാതിപ്പെട്ടു. രാവിലെ ഉണ്ടായ സംഭവം വൈകുന്നേരം 6മണി വരെ 12 മണിക്കൂറിലേറെ സമയമെടുത്തും നടപടികൾ നീണ്ടു. ഇതിനിടെ നെന്മാറയിൽ നിന്നും മൃഗ ഡോക്ടർ എത്തിയെങ്കിലും മയക്കാൻ മരുന്ന് ഇല്ലാത്തതിനാൽ വീണ്ടും കാത്തിരിപ്പു നീണ്ടു. പാലക്കാട് നിന്നും മരുന്ന് എത്തിച്ചാണ് നടപടി ആരംഭിച്ചത്. പിടിച്ച പുലിയെ കൊണ്ടു പോകാൻ കൂട് സൗകര്യമുള്ള വാഹനത്തിനായി കാത്തിരിപ്പ് നീണ്ടത് പ്രദേശ വാസികൾ ബഹളമുണ്ടാക്കി. മയക്കു മരുന്ന് കുത്തിവച്ച് പിടികൂടിയ പുലിയെ തിരക്കുപിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചത് പ്രദേശവാസികൾ തടഞ്ഞു. പ്രദേശവാസികളെ കാണാൻ അനുവദിച്ചതിനുശേഷം ആണ് വാഹനം പോകാൻ അനുവദിച്ചത്. അവശനായ പുലിയെ ആവശ്യമായ ചികിത്സ നൽകുന്നതിലും പ്രദേശത്തുനിന്ന് മാറ്റി ജനങ്ങളുടെ ഭീതി മാറ്റുന്നതിലും പരാജയപ്പെട്ടതായി വിമർശനവും ഉയർന്നു. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അവശനായി കിടക്കുന്ന പുലിയെ കാണിക്കുന്നത് വനം വകുപ്പ് തടഞ്ഞത് ചാനൽ പ്രവർത്തകർ ചോദ്യം ചെയ്തു.