മലമ്പുഴ :വൈദ്യുതി ബില്ല് അടയ്ക്കാതെ ഫ്യൂസ് ഊരിയ വീട്ടിലെ മീറ്ററും വയറും അഴിക്കാൻ എത്തിയ ജീവനക്കാർ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞതോടെ കണക്ഷൻ പുനസ്ഥാപിച്ച് നൽകി മടങ്ങി. അകത്തേ തറ പഞ്ചായത്തിലെ ചീക്കുഴി ആദിവാസി കോളനിയിലാണ് സംഭവം.
ചീക്കുഴി കോളനിയിലെ രണ്ടു കുടുംബത്തിത്തിന്റെ, ഫ്യൂസ് വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഊരിയിരുന്നു. മാസങ്ങളായി വൈദ്യുതി കുടിശ്ശിക വരുത്തിയ വീട്ടിലെ കണക്ഷനുകൾ സ്ഥിരമായി വിഛേദിച്ച് മീറ്ററും വയറും എടുക്കാൻ വേണ്ടി ഉദ്യോഹസ്ഥർ എത്തിയത്. അവരാണ് ഈ കുടുംബങ്ങൾ കാട്ടിൽ വന്യമൃഗങ്ങളോട് മല്ലടിച്ച് വൈദ്യുതി ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന ദയനീയ അവസ്ഥ അസിസ്റ്റന്റ് എൻഞ്ചിനീയർ കെ.എം രാജേഷിനെ അറിയിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ജീവനക്കാരുടെ കൂട്ടായ്മ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വർഷങ്ങളായുള്ള ഇരുട്ടിലായിരുന്ന വെള്ളച്ചിയുടെയും മാധവന്റെയും കുടിശ്ശിക തീർത്ത് കുടുംബത്തിന് വീണ്ടും വെളിച്ചം നൽകി. കെ എസ് ഇ ബി ഒലവക്കോട് സെക്ഷൻ . ജീവനക്കാരുടെ കൂട്ടായ്മയിൽ വയർമേൻ
ശേഖറിന്റെ നേതൃത്വത്തിൽ വയറിംഗ് പ്രവർത്തികൾ പൂർത്തിയാക്കി ഇഎൽ സി ബി അടക്കമുള്ള ഉപകരണങ്ങൾ സ്ഥാപിച്ചാണ് സൗജന്യമായി കണക്ഷൻ നൽകിയത്.
അസിസ്റന്റ് എഞ്ചിനീയർ കെ.എം.രാജേഷ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
ഡെന്നീസ് സി മാത്യു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഗിരീഷ് കുമാർ കെ.
രാജേഷ് ആർ , കെ.ബി കണ്ണദാസ് , ചെന്താമര കെ.വി എന്നിവർ സംസാരിച്ചു.
പ്രസാദ് കെ , സുജിത്ത് സി, ഷമീർ എച്ച് എന്നിവർ നേതൃത്വം നൽകി. ഇതോടെ
ചീക്കുഴി ആദിവാസികോളനിയിലെ എല്ലാ കുടുംബങ്ങൾക്കും വൈദ്യുതിയായി.