മലമ്പുഴ: കെഎസ്എസ് പിയു മലമ്പുഴ ബ്ലോക്ക് കമ്മിറ്റി പഠന ശില്പശാല നടത്തി. പി എഫ് ആർ ഡി എ നിയമം, മെഡിസെപ്പ്, സംഘടനാ ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ആർ.എ ഉണ്ണിത്താൻ, കെ.രാധാദേവി, എം.ബാലചന്ദ്രൻ , കെ.ശ്രീ ബൃന്ദ തുടങ്ങിയവർ ക്ലാ സ്സെടുത്തു. വി.കെ. മണികണ്ഠൻ അദ്ധ്യക്ഷനായി. പി.വി. ചന്ദ്രൻ സ്വാഗതവും രവീന്ദ്രമാരാർ നന്ദിയും പറഞ്ഞു.