മലമ്പുഴ: നീലഗിരിജൈവവൈവിധ്യമണ്ഡലത്തിന്റെ ഭാഗമായ മലമ്പുഴ കാടുകളേയും – ജല സ്രോതസുകളെയും സംരക്ഷിക്കാൻ – ‘ സേവ് മലമ്പുഴ ‘ ക്യംപേയൻ്റെ ഭാഗമായി മാലിന്യനിർമ്മാർജന യജ്‌ഞനം നടത്തി.
കേരള വനം വന്യജീവി വകുപ്പ് – വാളയാർ റേഞ്ച്, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് , മലമ്പുഴ ഗ്രാമ പഞ്ചായത്ത്, എൻ.സി .സി 27 ബറ്റാലിയൻ പാലക്കാട്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട് എന്നിവർ ചേർന്നാണ് മാലിന്യനിർമ്മാർജന യജ്ഞം നടത്തിയത് –
270 സന്നദ്ധ സേവകർ പങ്കെടുത്ത പരിപാടിയിൽ പാലക്കാട് നഗരത്തിന്റെയും – ചുറ്റുവട്ടമുള്ള പഞ്ചായത്തുകളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ മലമ്പുഴ ഡാമിനോട് വനാതിർത്തി പങ്കിടുന്ന പുല്ലംകുന്ന്, കരടിയോട് , കോമ്പള്ളം മാന്തുരുത്തി, ചേമ്പന, ഓലപ്പള്ളം,കവ, പറച്ചത്തി ,ഒന്നാംപ്പുഴ, കഞ്ചിക്കോട് റോഡ് – തെക്കേ മലമ്പുഴ എന്നീ മേഖലയിൽ നിന്ന് ആറ്ടണോളം മാലിന്യം ശേഖരിച്ച് മലമ്പുഴ പഞ്ചായത്തിന്റെ ഹരിത കർമ്മസേന ഏൽപ്പിച്ചു.
ആദ്യ തുടർ പ്രവർത്തിയായി പ്രധാന ഇടങ്ങളിൽ മാലിന്യ നിക്ഷേപത്തിതിനെതിരെ യുള്ള സൂചനകളടങ്ങുന്ന ബോർഡുകൾ സ്ഥാപിക്കുന്നതാണ് ന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ പാലക്കാട് ഡി എഫ് ഒ ഇൻ ചാർജ്ജ് ബി.രഞ്ജിത്ത്, മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാധികാ മാധവൻ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ , വാളയാർ റേഞ്ച് ഓഫീസർ ആഷിക്ക് അലി , ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. ലിജോ പനങ്ങാടൻ പാലക്കാട് എൻ.സി.സി 27 ബറ്റാലിയൻ കമാന്റർ കേണൽ എസ്.കെ ബാബു എന്നിവർ സംസാരിച്ചു.
മാലിന്യ നിർമ്മാർജ്ജന യജ്ഞം വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആഷിക്ക് അലി , ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. ലിജോ പനങ്ങാടൻ, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പാലക്കാട് മെമ്പർ വി.ജെ രഞ്ജു എന്നിവർ കോർഡിനേറ്റ് ചെയ്തു.
ഫോർട്ട് പെഡലേഴ്സ് പാലക്കാട് , നേച്ചർ ഗാർഡ് ഇന്ത്യ, എ ജി സി – ഐ.ടി.ഐ മലമ്പുഴ , ആരോഗ്യ വകുപ്പ് -മലമ്പുഴ എന്നിവർ ഈ ഉദ്യമത്തിൽ പങ്കു ചേർന്നു.