കാഞ്ഞിരപ്പുഴയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

കാഞ്ഞിരപ്പുഴ: കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയിൽ നടന്ന മരണത്തിൽ ഡെങ്കിപ്പനി ബാധ സംശയിച്ചതിനാൽ നെല്ലിക്കുന്ന് പ്രദേശത്ത് കൊതുക് നശീകരണത്തിൻ്റെ ഭാഗമായി ഫോഗിങ് നടത്തി. കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സി എം രാധാകൃഷ്ണൻ്റേ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്വരൂപ്, അമ്പിളി, അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.