വീരാവുണ്ണി മുളളത്ത്
കുന്നംകുളം: ന്യൂസിലാൻഡ് ക്രിക്കറ്റ് രംഗത്ത് കേരളത്തിന്അഭിമാനമായി കുന്നംകുളം സ്വദേശി നഥാനേയൽ ഗീവർ.ന്യൂസിലാൻഡ് റോളസ്റ്റൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമിയിലെ ഏക മലയാളിയായ ഏഴു വയസ്സുകാരനാണ് വീഡൻസ് റോളർസ്റ്റോൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമി 2022 – 23 മൽസരത്തിൽബാറ്റിങ്ങിലും, ബൗളിങ്ങിലും മികവ് പുലർത്തി ബെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് അക്കാഡമി പരിശീലനത്തിലാണ് കൊച്ചു വിദ്യാർത്ഥിതാളം കണ്ടെത്തി ബാറ്റിങ്ങിൽ മികച്ച പ്രകടന കാഴ്ചവെച്ച്റൺറേറ്റ് ഉയർത്തി ടോപ് സ്കോർ നേടാനും , പന്തെറിഞ്ഞ് എതിരാളികളുടെ വിക്കറ്റ് വീഴ്ത്താനും , ഫീൽഡിങ്ങിലും മികച്ച പ്രകടനമാണ് ക്യാമ്പിലെ 22 പേരിൽ നിന്ന് നാഥനേയിലിന് വ്യതസ്ഥനാക്കിയത്ക്യാമ്പിലെ ഇംപാക്ട് പ്ലെയറായ ഏഴു വയസ്സുകാരന്റെ മീഡിയം ഫാസ്റ്റ് ബൗളർ മികവ് വിസ്മയ കാഴ്ചയാണ് .ചാലിശേരി കിഴക്കെ അങ്ങാടി താമസിക്കുന്ന കൊച്ചുമോനാണ് മകളുടെ മകനെ ചെറുപ്പത്തിൽ ക്രിക്കറ്റ് കളിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത്. ന്യൂസിലാൻഡിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പിതാവിനോടൊപ്പം ന്യൂസിലാൻഡിൽ എത്തിയ ത്തോടെ ക്രിക്കറ്റിനോട് കൂടുതൽ ഇഷ്ടം ത്തോന്നി ഇപ്പോൾ ഫുട്ബോൾ കോച്ചിങ്ങിലും ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒന്നിടവിട്ട ദിനങ്ങളിൽ നാലു മണിക്കൂർ പരിശീലനം ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം വീരാട് കോലിയാണ് ഇഷ്ടതാരം.കുന്നംകുളം ഗേൾസ് സ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ ഗീവർ – സെറിൻ ദമ്പതി മാരുടെ രണ്ട് മക്കളിൽ മൂത്തവനാണ് . എസക്കിയേൽ സഹോദരനാണ്.