കോളനികൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണം : അഡ്വ. ഇ. കൃഷ്ണദാസ്

നഗരത്തിലെ കോളനികളിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ ആശ്രയിക്കരുതെന്നും പാലക്കാട് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് അഭിപ്രായപെട്ടു. പുത്തൂർ റോഡ് കൃഷ്ണകണാന്തി റെസിഡന്റ്‌സ് അസോസിയേഷന്റെ വിഷു ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിലും കോവിഡ് സമയത്തും കൃഷ്ണകണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ്‌ ജയരാജ്‌ മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് മേജർ കെ. എസ്. നായർ അംഗങ്ങൾക്ക് വിഷുകൈനീട്ടം നൽകി. മുൻ നിയമ സെക്രട്ടറി എ. എം. ശിവദാസ്, ഗോപിനാഥ് കർത്താ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സെക്രട്ടറി പ്രസന്ന കൃഷ്ണകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സാവിത്രി ശിവദാസ്, ഗിരിജ ഗോപിനാഥ്, കൃഷ്ണ കുമാർ, കേശവദാസ് നായർ എന്നിവർ സംസാരിച്ചു. പി. പ്രേംനാഥ് സ്വാഗതവും ഗിരി നാരായണൻ നന്ദിയും പറഞ്ഞു. കോളനി അംഗങ്ങളുടെ കലാപരി പാടികളും ഉണ്ടായിരുന്നു.