എക്കോ വേസ്റ്റ് മാനേജ്മെൻ്റ്റ് വിഷയത്തിൽ സെമിനാർ നടത്തി

പാലക്കാട്‌ : അപ്പാർട്ട് മെന്റുകളുടെ സംഘടന ആയ ക്യാപ്പ് ൻ്റെ നേതൃത്ത്വത്തിൽഎക്കോ വേസ്റ്റ് മാനേജമെന്റ് വിഷയത്തിൽ സെമിനാർ നടത്തി. 2000ന് മുൻപ് വന്ന അപാർട്മെന്റുകളിൽ മലിന ജലം ശുദ്ധീകരിക്കു ന്നതിനുള്ള സംവിധാനം ഇല്ല.കേരള ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എല്ലാം അപാർമെന്റുകളും മെയ്‌ മാസത്തോടുകുടി പ്രസ്തുത സംവിധാനം ഉറപ്പ് വരുത്തേണ്ട താണ്. സെമിനാർ ക്യാപ്പ് പ്രസിഡന്റ്‌ പ്രൊഫസർ വി സി വിജയൻ ഉത്ഘാടനം ചെയ്തു. ക്യാപ്പ് സെക്രട്ടറി ശ്രീ എ വി ശേഷൻ, ശ്രീ സത്യൻ നായർ, ശ്രീമതി കെ എസ് ഗായത്രി, ഡോക്ടർ കെ.പി.വത്സകുമാർ. എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ വിഷയം അവതരിപ്പിച്ചു കൊണ്ട് ശ്രീ വൈകുന്ധപ്രഭു, ശ്രീ തരുൺകുമാർ എന്നിവർ സംസാരിച്ചു.