വിഷുദിനത്തിലും ദാഹജലം നൽകി സുനിൽദാസ് സ്വാമി

മുതലമട: വിഷുദിനത്തിലും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ സുനിൽദാസ് സ്വാമി ഗ്രാമവാസികൾക്കുള്ള കുടിവെള്ള വിതരണം മുടക്കിയില്ല. വിഷു ആശംസിക്കാനെത്തിയ ഗ്രാമവാസികൾക്ക് വിഷുകൈനീട്ടവും നൽകിയാണ് പറഞ്ഞയച്ചത്.
കോവിഡ് കാലം മുതൽ ഇതുവരെ ആറു ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുകയും ഇപ്പോൾ ദിനംപ്രതി രണ്ടു ലക്ഷം ലിറ്റർ കുടിവെള്ളവും കുടിവെള്ളം സൂക്ഷിക്കാൻ മൺപാത്രവും ഗ്രാമവാസികൾക്ക്സ്വാമി വിതരണം ചെയ്തു വരുന്നു.