‘—- ദുരൈ സ്വാമി —
വണ്ടിത്താവളം: സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗൺ പ്രധാന പാതയിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിൽ വാഹന അപകടങ്ങൾ ഒഴിയാ ബാധയായിരിക്കുകയാണ്. ലോറിയുൾപ്പെടെ ചരക്ക് വാഹനങ്ങൾ പ്രധാന പാതയിലെ ത്താൻ കാഴിയാതെ വഴിയിലകപ്പെടുന്ന സംഭവങ്ങൾ നിത്യസംഭവമായിതുടർന്നു വരികയാണ്. ഇന്നലെ ഭാരം കയറ്റി വന്ന ടെമ്പോ ‘തള്ളിക്കയറ്റിയത്. ഇക്കഴിഞ്ഞ ദിവസം മരത്തടികൾ കയറ്റി വന്ന പെട്ടി ഓട്ടോ കയറ്റത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറഞ്ഞിരുന്നു. മരത്തടികൾ റോഡിൽ വീഴുകയും ചെയ്തു പുറകിൽ നിർത്തിയിരുന്ന മാരുതി കാർ അതിവേഗം പുറകിലേക്ക് ഓടിച്ചു മാറ്റിയതിനാൽ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുകയാണുണ്ടായത്. ബസ്സുകൾ ഗിയർ ജാമായി നിന്ന്പല തവണ ഇതു വഴി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ഇതു കൂടാതെ നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിന്ന മധ്യവയസ്ക്കനെ ഇടിച്ചു തൽക്ഷണം മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ നിരന്തര പരാതികളെ തുടർന്ന് സ്ഥലത്ത് ബൈപ്പാസ് നിർമ്മിക്കാൻ ഒന്നര വർഷം മുൻപ് ബന്ധപ്പെട്ട പൊതുമരാമത്തു വകുപ്പ് സർവ്വേ നടത്തിയിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികളില്ലാതെ ഈ ബദൽ സംവിധാനവും നടപ്പിലാവാതെ പോയി. സ്ക്കൂൾ പ്രവർത്തന സമയങ്ങളിൽ ഇതുവഴി വിദ്യാർത്ഥികൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയിലാണ്.