“ശുചിത്വ സഭ” ചേർന്ന് മരുതറോഡ് ഗ്രാമ പഞ്ചായത്ത്

പാലക്കാട്: മഴക്കാല പൂർവ്വ ശുചീകരണം, വൃത്തിയുള്ള കേരളം.. വലിച്ചെറിയൽ മുക്ത കേരളം, അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണം എന്നിവയുടെ ഭാഗമായി മരുതറോഡ് ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സഭയും, ശുചിത്വ ആരോഗ്യ ശില്പശാലയും നടന്നു. സംസ്ഥാനത്ത് മാലിന്യ പരിപാലനം ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് “ആരോഗ്യ ജാഗ്രത 2023” കൂടാതെ ജനപ്രതിനിധികൾ, ജനകീയ പ്രവർത്തകർ, പഞ്ചായത്ത് വാർഡ് തല ശുചിത്വ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ശുചിത്വ സഭ കൂടി ചേരുന്നത്. ശുചിത്വ സഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ശുചിത്വ ആരോഗ്യ ശില്പശാലയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് നിർമ്മല. സി. നിർവ്വഹിച്ചു. ജി. ഗോപിനാഥൻ ഉണ്ണിത്താൻ(ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാരി ആർ ( ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ) ,കെ പി രാമചന്ദ്രൻ (സെക്രട്ടറി ) എന്നിവർ പ്രസംഗിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജി. . ഇ.ഒ. പി.സ്മിത. പി.,ശുചിത്വ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ, എം. പ്രമോദ് (ഹെൽത്ത് ഇൻസ്പെക്ടർ ) എന്നിവർ കാസ്സെടുത്തു. ഡോക്ടർ ബിജി (ആയുർവേദ മെഡിക്കൽ ഓഫീസർ ) ,ബിന്ദു (അസി .സെക്രട്ടറി ) എന്നിവർ റിപ്പോർട്ട് അവതരണം ക്രോഡീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ജയന്തി, ഐ.ആർ.ടി.സി. കോ. ഓർഡിനേറ്റർമാരായ അഞ്ജന, അനുപമ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എല്ലാ വാർഡുകളിലും വാർഡ് ആരോഗ്യ ശുചിത്വ സമിതികൾ പുന:സംഘടിപ്പിച്ചതായും 150 പേരുള്ള ആരോഗ്യ സേന രൂപീകരിച്ചതായും പഞ്ചായത്ത് .. ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ വാർഡുകളിലും ശുചിത്വ സഭ ചേർന്ന് ശുചിത്വ.. ആരോഗ്യ തുടർ ശില്പശാലകൾ നടത്തുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും തീരുമാനിച്ചു. ജൂൺ 5 ന് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം മരുതറോഡ് പഞ്ചായത്തിന് ശുചിത്വ പദവി കൈവരിക്കാൻ കഴിയും വിധം മാലിന്യ പരിപാലന, ശുചിത്വ.. ആരോഗ്യ പ്രവർത്തനങ്ങളും അവലോകനങ്ങളും ആയതിന്റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങളും നടത്തുന്നതിന് തുടർച്ചയായി ശുചിത്വ സഭകൾ ചേരുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മരുതറോഡ് ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. “ക്ലീൻ മരുതറോഡ് , ഗ്രീൻ മരുതറോഡ്” എന്ന മുദ്രാവാക്യവുമായി മരുതറോഡിന്റെ മുന്നോട്ടുള്ള പ്രയാണം തുടങ്ങിയത് “ശുചിത്വ സഭ ‘ എന്ന ആശയം മുന്നോട്ടു വെച്ച മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണെന്ന് ജി. ഇ. ഒ. , ബ്ലോക്ക് പഞ്ചായത്തിലെ ശുചിത്വ റിസോഴ്സ് പേഴ്സൺ എന്നിവർ പറഞ്ഞു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുചിത്വ സഭ മുഖേനയുള്ള ജനകീയ ശുചിത്വ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.