പാലക്കാട്: ജനാധിപത്യത്തിന്റെ അടിക്കല്ലിളക്കുന്ന കേന്ദ്ര നയത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യ നിര പ്രചോദനം നൽകുന്നതാണെന്ന് ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തെ പോലും അംഗികരിക്കാത്ത സംഘപരിവാറിന് രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും ഉണ്ണികൃഷ്ണൻ. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആർ എസ് പി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷണൻ . 130 കോടി ജനങ്ങളുളള ഇന്ത്യയിൽ മോദി സംരക്ഷിക്കുന്നത് 3 വ്യക്തികളെ മാത്രമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയുമല്ല അദാനിയുടെ സംരക്ഷണമാണ് മോദി ലക്ഷ്യം വെക്കുന്നത്. ഭരണഘടനയെ തങ്ങൾക്കു വേണ്ടി വ്യാഖ്യാനിക്കു കയാണ്. രാഹുൽ ഗാന്ധിയെ തകർക്കാനുളള മോദിയുടെയും സംഘ പരിവാറിന്റെയും ശ്രമം നടക്കില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ജില്ല സെക്രട്ടറി രാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം ചന്ദ്രൻ , വി.കെ. നിശ്ചലാനന്ദൻ , എ അയ്യപ്പൻ, എം. സഹദേവൻ, , കോതപുരം വാസു, കെ. ജിനേഷ് , വി. സുനിൽ എന്നിവർ സംസാരിച്ചു.