പാലക്കാട്ടെ നെൽകർഷകരോട് സർക്കാർ വിവേചനം കാട്ടുന്നു: കർഷകസംരക്ഷണ സമിതി

പാലക്കാട്: പാലക്കാട്ടിലെ നെൽ കർഷകരോടുളള സർക്കാറിന്റെ വിവേചനം അവ സാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി. നെല്ല് സംഭരണത്തിൽ പരിധി നിശ്ചയിച്ചത് സ്വകാര്യമില്ലുകളെ സഹായിക്കാൻ . സർക്കാർ വിവേചനത്തിനെതിരെ കോടതിയിൽ പോവുമെന്ന് കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തരിശു നില നെൽകൃഷിയെ പോലും പ്രോ സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാറാണ് നെല്ല് സംഭരണത്തിൽ പരിധി നിശ്ചയിച്ചത്. ഏക്കറിന് 2200 കിലോ നെല്ല് മാത്രം സംഭരിക്കാനാണ് സർക്കാർ നിർദ്ദേശം. ഏക്കറിന് 3000 കിലോ വരെ വിളവ് ലഭിക്കുന്ന സമയത്താണ് 2200 കിലോ മാത്രം നെല്ല് സംഭരിക്കാൻ തിരുമാനിച്ചിരിക്കുന്നത്. 5 ഏക്കറിൽ കുടുതൽ കൃഷിയുള്ളവരിൽ നിന്നും 5 ഏക്കറിന്റെ നെല്ലിന് മാത്രം സംഭരണവിലയായ 28 രൂപ .32 പൈസ നൽകാനും അവശേഷിക്കുന്ന നെല്ലിന് കേന്ദ്ര നിരക്ക് നൽകാനുമാണ് തീരുമാനം. നെല്ലിന്റെ സംഭരണ പരിധി പാലക്കാട് മാത്രം നിശ്ചയിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് രാഷ്ട്രിയക്കാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും സ്വകാര്യ മില്ലുകളും ചേർന്ന ലോബിയാണ്. സംഭരിച്ച നെല്ലിന്റെ വില ലോണായി തരാമെന്ന സർക്കാർ നിലപാട് ലോകത്തെ വിടെയും നടക്കാത്തതാണ് . ചാക്ക് ഉൾപ്പടെയുള്ള കൈകാര്യ ചെലവും സർക്കാർ നൽകുന്നില്ല. ഘട്ടം ഘട്ടമായി ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും ഇല്ലാതാക്കുകയും ചെയ്ത സർക്കാർ സംഭരണം നിർത്തലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ജില്ലയിലെ ജനപ്രതിനിധികൾ മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ട്. നെൽ കർഷകരെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമിപിക്കുമെ, ന്നും പാണ്ടിയോട് പ്രഭാകരൻ പറഞ്ഞു വൈസ് പ്രസിഡണ്ട് കെ.കുട്ടികൃഷ്ണൻ , ട്രഷറർ വി. ബാലകൃഷ്ണൻ പല്ലശന എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുതു.