പാലക്കാട്: വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട രൂപതയുടെ സ്ഥലം ഫോർച്ച്യൂൺ മാൾ നിർമ്മിക്കാൻ നൽകിയെന്ന ആരോപനം അടിസ്ഥാന രഹിതമാണെന്ന് തുറന്നു പറയുന്ന സുൽത്താൻ പേട്ട രൂപത ബിഷപ്പിൻ്റെ ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച്ച പള്ളികളിൽ വായിച്ചു. ഇതോടെ വ്യാജരേഖ ചമച്ച് സുൽത്താൻ പേട്ട രൂപതയുടെ വസ്തു ഫോർച്യൂൺ മാൾ ചെയർമാൻ ഐസക് വർഗ്ഗീസ് തട്ടിയെടുത്തു എന്ന ഒരു വിഭാഗം വിശ്വാസികളുടെ വാദം പൊളിഞ്ഞു. നിയമപരമായി തന്നെയാണ് കരാറടിസ്ഥാനത്തിൽ 22 വർഷത്തേക്ക് വാടകക്ക് സ്ഥലം കൊടുത്തിരിക്കുന്നതെന്നും അതു കഴിഞ്ഞാൽ തിരിച്ചേൽപ്പിക്കുകയോ ഉഭയസമ്മതപ്രകാരം വീണ്ടും വാടക കരാർ പുതുക്കുകയോ ചെയ്യാമെന്നതാണ് വ്യവസ്ഥ .
രൂപതയുടെ പല വസ്തുക്കളും ഇത്തരത്തിൽ കോൺവെൻറുകൾ, ഗുരു ഭവനങ്ങൾ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങൾ തുടങ്ങാൻ സ്ഥലം നൽകിയതും ഇടയലേഖനത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.മറ്റു വിശ്വാസികളെപ്പോലും തെറ്റിധരിപ്പിക്കുന്ന തരത്തിൽ വ്യാജവാർത്തകളും ചമച്ച് പത്രസമ്മേളനങ്ങളും ചാനൽ വാർത്തകൾ നൽകിയവർക്കും വാർത്ത കൊടുത്ത ചാനലിനും റിപ്പോർട്ടർക്കും എതിരെ നിയമ നടപടി ആരംഭിച്ചിരിക്കയാണ് ഐസക് വർഗ്ഗീസ്.രൂപതയിലെ അച്ച മാർ തമ്മിലുള്ള ഗ്രൂപ്പുവഴക്കിൽ തന്നെ ബലിയാടാക്കിയതാണെന്നും സത്യം ദൈവം തന്നെയാണ് പുറത്തു കൊണ്ടുവന്നതെന്നും ദൈവ വിശ്വാസിയായ ഐസക് വർഗ്ഗീസ് പറഞ്ഞു.