പാലക്കാട്: ഐ എം ടി വി, യുഎംസി യുടെ സഹകരണത്തോടെ നടത്തുന്ന ക്യാറ്റ് വാക്ക് കിഡ്സ് ഫേഷൻ ഷോയുടെ വെന്യൂ പ്രഖ്യാപനം യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി .വി. ചുങ്കത്ത് യു എം സി ജില്ലാ പ്രസിഡൻറ് പി.എസ്. സിംസന് ക്യാറ്റ് വാക്ക് ലോഗോ നൽകി പ്രഖ്യാപിച്ചു. സംഘാടകരായ സിനിമാ സംവിധായകൻ മനോജ് പാലോടൻ, മാധ്യമ പ്രവർത്തകൻ ജോസ് ചാലയ്ക്കൽ ,ഫ്ലവേഴ്സ് ചാനൽ ഫെയിം സന്തോഷ് പാലക്കാട്, ക്യാറ്റ് വാക്ക് ഓർഗനൈസർ എസ്.ശ്രീജ എന്നിവർ സംസാരിച്ചു. മെയ് 14ന് ജോബീസ് മാളിലാണ് ക്യാറ്റ് വാക്ക് നടത്തുക. കുട്ടികൾക്കു വേണ്ടി ഗ്രൂമിങ്ങ് ക്ലാസ് മെയ് 7ന് ജോബീസ് മാളിൽ ആരംഭിക്കുമെന്ന് മനോജ് പാലോടൻ അറിയിച്ചു. ക്യാറ്റ് വാക്കിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ 7591919955 ‘,9048449579 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.