ഭൂമി പാട്ടത്തിന് നൽകിയതിൽ സാമ്പത്തീക ക്രമക്കേട്: സഭാവിശ്വാസികൾ

പാലക്കാട്:കോയമ്പത്തൂർ രൂപതക്ക് സ്വന്തമായ പുതുശ്ശേരി പഞ്ചായത്ത് കഞ്ചിക്കോടിലെ സ്ഥലം പാലക്കാട് സുൽത്താൻപേട്ട രൂപത സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഭാവിശ്വാസികൾ . ഭൂമി പാട്ടത്തിന് ലഭിച്ച വ്യക്തി തണ്ടപ്പേരുൾപ്പടെയുള്ള രേഖകൾ സമ്പാദിച്ചതിൽ ക്രമകേട് നടന്നിട്ടുണ്ട്. ഭൂമിയിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സഭാ വിശ്വാസി ബിനു റോക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ കൊളമട ചള്ള , എരുത്തേൻമ്പതി, കഞ്ചിക്കോട്, പുതുപ്പരിയാരം, സൊറ പാറ മേഖലയിലെ സ്ഥലങ്ങൾ കോയമ്പത്തൂർ രൂപതക്ക്ക്കിഴിലെ സി എം എസ് എസ് എസ് ന് അവകാശപ്പെട്ടതാണ്. 2014 ൽ കോയമ്പത്തൂർ രൂപത വിഭജിച്ച് സുൽത്താൻപേട്ട രൂപത രൂപീകരിച്ചെങ്കിലും ജില്ലയിലെ വിവിധയിടങ്ങളിലായുളള സ്ഥലങ്ങൾ സുൽത്താൻ പട്ട രൂപതക്ക് കൈമാറിയിരുന്നില്ല. ഇതെല്ലാം മറച്ച് വെച്ച് കൊണ്ടാണ് സുൽത്താൻപേട്ട രൂപത കഞ്ചിക്കോടിലെ സ്ഥലം സ്വകാര്യ മാളിനായി ഐസക്ക് വർഗ്ഗീസിന് 22 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. കോടികൾ വില വരുന്ന സ്ഥലത്തിന് പ്രതിമാസം 416 രൂപക്കാണ് പാട്ടത്തിന് നൽകിയത്. ഈ ക്രമകേടിന് സുൽത്താൻപേട്ട രൂപതയുടെ പ്രൊക്യുറേറ്റർ ഫാദർ ലോറൻസ് വിശ്വാസികളെ വഞ്ചിച്ച് കൂട്ടുനിന്നു . കൃസ്തിയ വിശ്വാസങ്ങൾക്ക് നിരക്കാത്ത പ്രവൃത്തികൾ നടക്കുന്ന മാളിൽ ഫാദർ ലോറൻസിന്റെ സഹോദരനും ഓഹരി പങ്കാളിത്തമുണ്ട്. സ്ഥലം കൈമാറ്റത്തിൽ നടന്ന ക്രമക്കേട് വെളിച്ചത്ത് കൊണ്ടുവരാൻ നിയമ നടപടി സ്വീകരിച്ചതിനു പ്രതിഷേധങ്ങൾ നടത്തിയതിനും ശേഷം വധഭീഷണിയുൾപ്പടെ ഉണ്ടായിട്ടുണ്ട്. നീതിക്കും സത്യ ജയത്തിനും വേണ്ടി എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുമെന്നും ബിനു റോക്ക് പറഞ്ഞു. സഭ വിശ്വാസികളായ തോമസ്, , അരുൾ ജോ സ ഫ് , മാർട്ടിൻ ആന്റണി, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.