കൊല്ലങ്കോട്: അതിർത്തി കടന്നെത്തിയ കാകിശാല വിളവെടുപ്പിൽ നൂറ് മേനി വിജയം നേടി കൊല്ലങ്കോട് കൃഷിഭവൻ. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യപാൽ നിർവ്വഹിച്ചു. ആന്ധ്ര സംസ്ഥാനത്തിലെ നെൽ കർഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാ കിശാല നെൽ വിത്ത് . ഔഷധ ഗുണവും സുഗന്ധവുമുളള കാകി ശാലക്ക് കേരള തനിമയുളള രക്തശാലയോട് സാമ്യമേറെയാണ്. അരിയുടെ നിറം കറുപ്പായ കാകിശാലയുടെ .വിളവിന് 120 ദിവസം വേണ്ടി വരും. കൊല്ലങ്കോട് കൃഷി ഭവൻ വിള ആരോഗ്യ കേന്ദ്രത്തിന്റെ മേൽ നോട്ടത്തിൽ കൃഷി വകുപ്പിലെ ലീഡ്സ് പദ്ധതിയിലുൾപ്പെടുത്തി തേക്കിൻ ചിറ സഹദേവന്റെ ‘ കാകിശാല കൃഷിയിറക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റ ഞാർ രീതിയിലായിരുന്നു കൃഷിയിറക്കിയത്. ഏക്കറിന് 1500 കിലോഗ്രാം മുതൽ 1800 കിലോഗ്രാംവരെ വിളവ് ലഭിക്കുന്ന കാകിശാലക്ക്
രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്- കൊയ്ത്തുത്സവത്തിൽ പഞ്ചായത്ത് മെമ്പർ ഷൺ മുഖൻ അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർമാരായ .എം.എസ് റീജ, ബി.എസ്.ബിജോയ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. തേക്കിൻ ചിറ പാടശേഖര സമിതി സെക്രട്ടറി കമ്പങ്കോട് സഹദേവൻ . സി. വിജയൻ ,സി. പ്രഭാകരൻ, കർഷക കൂട്ടായ്മ പ്രതിനിധി സുരേഷ് ഒന്നൂർ പള്ളം ,
കൃഷി അസിസ്റ്റന്റുമാരായ S. വിദ്യ, B ഷീജ , കെ. ശ്രീജിത്ത് ,
ഫീൽഡ് അസിസ്റ്റന്റ് എം. പങ്കജം എന്നിവർ സംസാരിച്ചു.