അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കർഷകർ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി

അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കർഷകർ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി
പരാതി നല്കി. വിറ്റ നെല്ലിന്റെ പണം ലഭിക്കാൻ വായ്പകരാർ ഒപ്പിടണമെന്ന സർക്കാർ നടപടി കർഷകനെ ആസൂത്രിതമായി കടക്കെണിയിൽ അകപ്പെടുത്തുന്നതാണ്. വായ്പ ഒപ്പിട്ടു നല്കിയാൽ സിബിൽ സ്കോറിനെയും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കും മെന്നും പരാതിയിൽ പറയുന്നു.കർഷക നിയമസഹായ വേദിയുടെ നേതൃത്വത്തിലാണ് പരാതി നല്കിയത്.

കർഷകന്റെ അന്തസ്സിന് ക്ഷതം സംഭവിക്കുന്ന നടപടിക്കെതിരെ ജി ശിവരാജൻ, പി വി പങ്കജാക്ഷൻ, ബോബൻ മാട്ടുമന്ത,സനൽകുമാർ ,അരവിന്ദാക്ഷൻ, കലാധരൻ, അനിൽ, ഗിരീഷ് നൊച്ചുള്ളി, എ സി സിദ്ധാർത്ഥൻ, കെ കൃഷ്ണൻ ,ബോസ് എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയത്.