എലപ്പുള്ളി – പാറ ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ ശ്രീ ജിജി തോംസൺ IAS ഉത്ഘാടനം ചെയ്തു. വർഷങ്ങൾക്കുമുൻപ് പാലക്കാട് ജില്ലാ കളക്ടറായിരിക്കുമ്പോൾ പല തവണ എലപ്പുള്ളിയിൽ വന്നിട്ടുണ്ടെന്നും പക്ഷെ ഇങ്ങനെയൊരു ഗ്രാമ പ്രദേശത്ത് ഇത്തരം അത്യാധുനികസൗകര്യങ്ങളുടെയുള്ള ഒരു വിദ്യാലയം നടത്തി ക്കൊണ്ടു പോകുന്ന മാനേജ്മെന്റ് അഭിനന്ദനങ്ങൾക്ക് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത പരിപാടിയിൽ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേവതി ബാബു സംബന്ധിച്ചു. വിദ്യാർത്ഥികളുടെ എണ്ണത്തിലല്ല അവരുടെ ക്വാളിറ്റിയിലാണ് ഗാർഡിയൻ മുന്നിൽ നിൽക്കുന്നതെന്നും മനുഷ്യത്വവും മൂല്യമുമുള്ള തലമുറയെയാണ് ഇവിടെ വാർത്തെടുക്കുന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ ചെയർമാൻ റെന്നി വർഗ്ഗീസ്, ഡയറക്ടർ നൈജിൽ ജോന്നാഥൻ റെന്നി , പ്രിൻസിപ്പൽ ഡോ സ്വീറ്റി പുലിക്കോട്ടിൽ, വൈസ് പ്രിൻസിപ്പൽ റൈനി സുനിൽ , സ്കൂൾ കൗൺസിലർ ബിജു കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചിൻ കലാഭവൻ ഒരുക്കിയ വിവിധ കലാപരിപാടികൾ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിവിധ തരം വാഹനങ്ങളുടെ പ്രദർശനവും ഭക്ഷണ പദാർത്ഥങ്ങൾ തുണിത്തരങ്ങൾ മുതലായവയുടെ സ്റ്റാളുകളിൽ വിൽപ്പനയും ഉണ്ടായിരുന്നു.