പാലക്കാട് ..യൂസഫലി കേച്ചേരി സ്മാരക ട്രസ്റ്റിന്റെ യൂസഫലി സ്മാരക അവാർഡിന് ഡോ: കെ.എസ്. മേനോൻ അർഹനായി. പ്രമുഖ ബഹ്റിൻവ്യവസായിയായ ഡോ: കെ.എസ്. മേനോന്റെ സുന്ദരം എന്ന ആത്മകഥക്കാണ് പുരസ്കാരമെന്ന് ജഡ്ജിങ് കമ്മിറ്റി ചെയർമാൻ അഡ്വ: പി.ടി. നരേന്ദ്ര മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസം ഇല ട്രോണിക്ക് മേഖലകളിൽ ഡോക്ടറേറ്റ് നേടിയ കെ.എസ്. മേ നോൻ ഗോവൻ സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശകനായിരുന്നു. വാണിയംകുളം സ്വദേശിയായ മേനോൻ ഒറ്റപ്പാലം ഭാരതിയ വിദ്യ നികേതൻ ഭാരവാഹിയാണ. ബഹറിനിൽ ബിസിനസ്സ് നടത്തുന്ന മേനോൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. 7 പതിറ്റാണ്ട് നീണ്ട ജീവിത യാഥാർത്ഥ്യങളാണ് സുന്ദരം പ്രദിപാദിക്കുന്നത്. 1 ലക്ഷം രൂപ പ്രശസ്തി പത്രം ഫലകം എന്നിവയടങ്ങുന്ന പുരസ്കാരം മാർച്ച് 21 ന് യൂസഫലി കേച്ചേരിയുടെ ഓർമ്മദിനത്തിൽ നൽകുമെന്നും പി.ടി. നരേദ്ര മേനോൻ പറഞ്ഞു. ട്രസ്റ്റ് പ്രസിഡണ്ട് സലീം ഇന്ത്യ, പി ആർ ഒ ‘മോഹൻ ദാസ് , ജോസഫ് തലക്കോട്ട് കര എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.