പാലക്കാട്: പരമ്പരാഗത ഭക്ഷ്യോത്പന്ന നിർമ്മാണ തൊഴിലുകൾക്ക് കഞ്ചിക്കോട് ഫുഡ് പാർക്കിൽ പ്രത്യേക പരിഗണന വേണമെന്ന് ആൾ ഇന്ത്യാ വീരശൈവ സഭ കഞ്ചിക്കോട് യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗം സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡൻറ് രമേഷ് ബാബു അദ്ധ്യക്ഷനായി.പരബരാഗത ഭക്ഷ്യോത്പന്ന തൊഴിലായ പപ്പട നിർമ്മാണം ഉൾപ്പെടെയുള തൊഴിലുകൾക്ക് കഞ്ചിക്കോട് ഫുഡ് പാർക്കിൽ പ്രത്യേക പരിഗണന നൽകണമെന്നും , സർക്കാർ ഗ്രാന്റ് അനുവദിക്കണമെന്നും കെ. ഗോകുൽദാസ് ആവശ്യപ്പെട്ടു . കൂടാതെ കുരുക്കൾ / ഗുരുക്കൾ /ചെട്ടി / ചെട്ടിയാർ / സാധു ചെട്ടി തുടങ്ങിയ വീരശൈവ വിഭാഗത്തെ കേന്ദ്ര പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു സെക്രട്ടറി ആർ. രവി കഞ്ചിക്കോട് സ്വാഗതവും , മണി കഞ്ചിക്കോട് , കുട്ടൻ കണ്ണാടി, സോമൻ തിരുനെല്ലായി , മുനിയപ്പൻ , സുന്ദരൻ എന്നിവർ പ്രസംഗിച്ചു . കഞ്ചിക്കോട് യൂണിറ്റ് പ്രസിഡന്റ് ആയി എം. മണി . സെകട്ടറി രമേഷ് . കെ , ട്രഷർ രവി. ആർ , ഉമാമഹേശ്വരി .എം . ധനലക്ഷ്മി .എസ്. പുഷ്പലത. എം ., എന്നീ 11 അംഗങ്ങളെ തിരഞ്ഞെടുത്തു.