ഉദ്ഘാടനത്തിനൊരുങ്ങി പട്ടാമ്പി മിനി വൈദ്യുതി ഭവനം

പട്ടാമ്പി | 5000 ചരുതശ്രയടി വിസതീർണ്ണത്തിൽ 1 കോടി 10 ലക്ഷം രൂപ ചെലവിൽ പട്ടാമ്പി മരുതൂർ 33 കെ വി സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമ്മിച്ച മിനി വൈദ്യുതി ഭവനത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് ബഹു. പട്ടാമ്പി എം.എൽ.എ. .മുഹമ്മദ് മുഹസിന്റെ അധ്യക്ഷതയിൽ ബഹു.വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവ്വഹിക്കും.തദ്ദേശ സ്വയം ഭരണ /എക്സൈസ് വകുപ്പ് മന്ത്രി .എം.ബി രാജേഷ് , പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.എം.എൽ.എ. .മുഹമ്മദ് മുഹ്സിൻ പുതിയ കെട്ടിടം സന്ദർശിച്ച് ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധയിടങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. സെക്ഷൻ , സബ് ഡിവിഷൻ, ഡിവിഷൻ ഓഫീസുകൾ ഒരു കുടക്കീഴിലുള്ള കെ.എസ്.ഇ.ബിയുടെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാവുമെന്നും ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എം.എൽ.എ.വാർത്തകുറിപ്പിൽ അറിയിച്ചു. മാർച്ച് 13 മുതൽക്കേ ഓഫീസുകളുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുകയുള്ളൂ. അത് വരെ ഈ ഓഫീസുകൾ നിലവിലെ സ്ഥലങ്ങളിൽ തന്നെ തുടരും .
എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സി.എസ്.നാരായണൻ,.രാമപ്രകാശ് എന്നിവരും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ. ജയശ്രീ.എം. ശിവൻ.പി. എന്നിവരും എം.എൽ.എ യോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.