പട്ടാമ്പി: വൈദ്യുതി ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടാമ്പിയിലെ ഇലക്ട്രിക്കൽ ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസ് എന്നിവ പുതുതായി നിർമ്മിച്ച മിനി വൈദ്യുതി ഭവനിൽ പ്രവർത്തനം തുടങ്ങി.
പട്ടാമ്പി ഗവ.സംസ്കൃത കോളേജിന് സമീപം മരുതൂർ കൂമ്പൻകല്ല് 33 കെ.വി. സബ് സ്റ്റേഷൻ പരിസരത്തു നിർമ്മിച്ച മിനി വൈദ്യുതിഭവൻ കെട്ടിടത്തിലേക്കാണ് ഓഫീസുകൾ മാറ്റിയത്. മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ത്രിതല തദ്ദേശ സാരഥികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിച്ചു.