മലമ്പുഴ: ആരോഗ്യ പരിപാലന രംഗത്ത് അത്ഭുതകരവും അതിവേഗവുമായ മുന്നേറ്റവും പുരോഗമനവുമാണ് ഉണ്ടായിട്ടുള്ളതെന്ന് മലമ്പുഴ എംഎൽഎ-എ.പ്രഭാകരൻ പറഞ്ഞു.
മലമ്പുഴ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സ്വാന്ത്വനം കൈപുസ്തകത്തിൻ്റെ പ്രകാശനവും എംഎൽഎ നിർവ്വഹിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബി ജോയ്, മലമ്പുഴ ബ്ലോക്ക് മെമ്പർ തോമസ് വാഴപ്പള്ളി, വിവിധ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ബി.ബിനോയ്, അഞ്ജു ജയൻ, സുജാത എസ് ,മെഡിക്കൽ ഓഫീസർ ഡോ: ടി.കെ.ജയപ്രസാദ്, ലീലാവതി – സിഡിഎസ്, ജെഎച്ച് ഐ.ശശാങ്കൻ, ഹെൽത്ത് ഇൻസ്പെക്ടർ എം പ്രമോദ്, എന്നിവർ സംസാരിച്ചു.പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി നേഴ്സ് ആയ പ്രസന്ന സുരേഷിനെ ചടങ്ങിൽ ആദരിച്ചു.