പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 1 കോടി 4 ലക്ഷം രൂപയുമായി രണ്ടു പേരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു RPF അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശികളായ ബാലകൃഷ്ണൻ(58 വയസ്) , ഗണേശൻ (48 വയസ് ) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത് .ബാംഗ്ലൂർ നിന്നും ഐലൻഡ് എക്സ്പ്രസിൽ. കായംകുളത്തേയ്ക് ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇവരുടെ അടിവസ്ത്രത്തിൽ പ്രത്യേക തുണിസഞ്ചി തയ്യാറാക്കി അതിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്. പണം കൈവശം വയ്ക്കാനുള്ള യാതൊരു വിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല പിടിച്ചെടുത്ത പണവും പ്രതികളെയും തുടർ അന്വോഷണത്തിനായി ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് പാലക്കാടിനു കൈമാറി പാലക്കാട് RPF കമാണ്ഡന്റ്. അനിൽ കുമാർ നായരുടെ നിർദേശ പ്രകാരം RPF. C. I. സൂരജ് S കുമാർ. SI. U. രമേഷ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്സിൻ, ഷാജുകുമാർ, മനോജ്, ഹെഡ് കോൺസ്റ്റബിൾ. C മനോഹരൻ എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.