കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ തല ശിൽപശാല നടത്തി

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ന്റെ നേതൃത്വത്തിൽ വിതരണ മേഖലെ നവീകരണ പദ്ധതിയൂടെ ഭാഗമായി ജില്ലാതല ശില്പശാല നടത്തി.

രാജ്യത്തെ വൈദ്യുതി ഉപപ്രസരണ, വിതരണ മേഖലകളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ടിട്ടു കൊണ്ടു ജില്ലയിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ വിതരണ മേഖല നവീകരണ പദ്ധതിയുടെ (Revamped-Result linked & Reform Based- Distribution Sector Scheme-(RDSS)] ) ഭാഗമായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാതല ശിൽപശാല നടത്തി.

നിലവിലുള്ള വൈദ്യുതി പ്രസരണ, വിതരണ ശൃംഖല പരിഷ്കരിക്കുകയും ഊർജ്ജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും, ഊർജ്ജമേഖലയുടെ സാമ്പത്തിക സുസ്ഥിരത കൈവരിച്ച് ആധുനികവൽക്കരണം നടത്തി മെച്ചപ്പെട്ടതും കാര്യക്ഷമതയുള്ളതുമായ വിതരണ മേഖല നവീകരണവും മാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത നാലു വർ ക്ഷത്തിനുള്ളിൽ ഊർജ്ജനഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി തടസ്സങ്ങൾ ഇല്ലാതെ സദാ വിതരണം ചെയ്യുവാനായി നിലവിലുള്ള ശൃംഖലയുടെ ശേഷി വർദ്ധനവും നവീകരണ പുനരുദ്ധാരണ പ്രവർത്തികളും ഇതിൽ ഉൾപ്പെടുന്നു.

2022-2023 മുതൽ 2025 2026 വരെയുള്ള സാമ്പത്തിക വർഷമാണ് പദ്ധതിയുടെ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി മീറ്ററിംഗ്, ഉപപ്രസരണ, വിതരണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം. കെ.എസ്.ഇ.ബി.എൽ ജീവനക്കാരുടെ സാങ്കേതിക മികവും ശേഷിയും വർദ്ധിപ്പിക്കാനുള്ള പരിശീലനം എന്നിവ നടപ്പിലാക്കും.

പാലക്കാട് ജില്ലയിൽ പ്രസരണ വിതരണ മേഖലയിൽ വിതരണനഷ്ടം കുറക്കുന്നതിനായുള്ള പദ്ധതികൾക്കായി 134 കോടി രൂപയുടെ പ്രവർത്തികൾക്ക് ഇതിനകം കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ശൃംഗല വിപുലീകരണത്തിനും പുനരുദ്ധാരണത്തിനുമായി 146.64 കോടിയുടെ അനുമതിക്കായി നൽകിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 660 കോടിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട് ഇത് അധിക പ്രപ്പോസിൽ ആയി സമർപ്പിക്കുന്നതിനു മുമ്പ് ശില്പശാലയിൽ ജനപ്രതിനിധികളുമായി ചർച്ച ചെയ്യുതു ആവശ്യമായ ഭേദഗതി വരുത്തി അനുമതിക്കായി അധിക നിർദ്ദേശമായി സമർപ്പിക്കും. ഉദ്യോഗസ്ഥതലത്തിൽ ആസൂത്രണം ചെയ്ത പദ്ധതികൾക്ക് കൂടുതൽ സമഗ്രതയും കാര്യക്ഷമതയും കൈവരിക്കുന്നതിന് ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി ആവശ്യമായ മാറ്റം വരുത്തി അനുമതിയോടെ പദ്ധതി നിർവഹണവുമായി മുന്നോട്ടു പോകുന്നതിനു വേണ്ടിയാണ് ഈ ശിൽപശാല.

ഇതിനായി ജില്ലാതലത്തിൽ കളക്ടറുടെ മാർഗ്ഗദർശനത്തിൽ കെ.എസ്.ഇ.ബി.എൽ ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട എം.പിമാർ, എം.എൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ അധ്യക്ഷൻമാർ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഊർജ്ജമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, കെ. എസ്. ഇ. ബി. എല്ലിലെ യൂണിയൻ, അസോസിയേഷൻ പ്രതിനിധികൾ അസിസ്റ്റന്റ് എഞ്ചിനീയർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാതല ശില്പശാല സംഘടിപ്പിച്ച്ത്.

ശില്പശാല വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വി കെ ശ്രീകണ്ഠൻ എംപി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. ലിമിറ്റഡ് ഡയറക്ടർ(റീസ്, സൗര, നിലാവ്, സ്പോർട്സ് ആന്റ് വെൽഫെയർ, ) ആർ.സുകു വിഷയം അവതരണം നടത്തി. എംഎൽഎമാരായ എ.പ്രഭാകരൻ, കെ.ശാന്തകുമാരി , പി മമ്മികുട്ടി, കെ.ബാബു കെ.പ്രേംകുമാർ, കെ എസ് ഇ ബി ഇ ബി സ്വതന്ത്ര ഡയറക്ടർ അഡ്വ വി മുരുകദാസ് എന്നിവർ സംസാരിച്ചു. ഉത്തര മേഖല ചീഫ് എൻജിനീയർ രെജിനി കെ എസ്
സ്വാഗതവും പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ
ബൈജു കെ.കെ നന്ദിയും പറഞ്ഞു.