മലമ്പുഴ: നാൽപത് വർഷത്തിലധികമായി റേഷൻ വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലോറി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, സി .ഐ.ടി.യു. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പുതുപെരിയാരം എഫ്.സി.ഐ.ഓഫീസിന് മുന്നിൽ സംയുക്ത ധർണ നടത്തി. കുടുംബാഗങ്ങളും പങ്കെടുത്തു. തൊഴിലും കൂലിയും സംരക്ഷിക്കുക
കരാറു വ്യവസ്ഥകൾ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുമായാണ് സമരം നടത്തിയത്.
സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉൽഘാടനം ചെയ്തു
സമരസമിതി ചെയർമാനും ഐ’എൻ.ടി.യു.സി. ദേശീയ നിർവാഹക സമിതി അംഗം അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി നാസർ
കൗൺസിലർ സി.പി.സുലൈമാൻ ഐ. എൻ.ടി.യു.സി. ദേശീയ നിർവാഹക സമിതി അംഗം എംകെ.ബീരാൻ,അഡ്വ.സി.എം. ജംഷീർ,പി.എം. രാമചന്ദ്രൻ,ടി.ജി നിഷ് സംസാരിച്ചു.