തീപ്പിടുത്തം : കൗൺസിലറുടെ സന്ദർഭോചിത ഇടപെടൽ വൻ ദുരന്തം ഒഴിവായി

32-ാം വാർഡ് വെണ്ണക്കര നൂർഗാർഡൻ ഭാഗത്ത് ജനവാസ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് തീപ്പിടിക്കുകയും ഫയർഫോഴ്സ് എത്തി തീ അണക്കുകയും ചെയ്തു. പരിസരങ്ങളിലേക്ക് വ്യാപിക്കുമായിരുന്ന തീപ്പിടുത്തം വാർഡ് കൗൺസിലർ എം.സുലൈമാൻ അപ്പോൾ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയും ഉടൻ അവർ എത്തി തീ അണക്കുകയും ചെയ്തു. തൊട്ടടുത്ത് മുളപ്പേട്ടയുണ്ട്.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി.കെ.രാമൻകുട്ടി, ഹോംഗാർഡ്, കാജാഹുസൈൻ, ഓഫീസർമാരായ അബ്ദുൽ അസീസ്, പ്രശാന്ത്, സുനിൽകുമാർ, സഞ്ജിത്, വിനീത്, വാർഡ് സമിതി കൺവീനർമാരായ എം.കാജാഹുസൈൻ, എം.റിയാസ്, ജാഗ്രതാസമിതി കൺവീനർ മനാഫ് തുടങ്ങിയവർ നേതൃത്വം നൽകി.