യഥാർത്ഥമായ പത്രപ്രവർത്തനം ഇന്ന് നടത്താൻ കഴിയുന്നില്ല: വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് : സത്യസന്ധമായ പത്രപ്രവർത്തനം നടത്താൻ ഈ കാലഘട്ടത്തിൽ കഴിയുകയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മാധ്യമങ്ങളെ പോലും കോർപ്പറേറ്ററുകളാണ് ഭരിക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. സത്യസന്ധമായ വാർത്തകൾ ഇപ്പോൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയർ ജേർണലിസ്റ്റ് ഫോറം ന്യൂ ഇയർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .ജില്ലാ പ്രസിഡൻറ് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പട്ടത്താനം ശ്രീകണ്ഠൻ സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ മുഖ്യപ്രഭാഷണം നടത്തി .മുൻ എംഎൽഎ എം ഹംസ ,വി രാമചന്ദ്രൻ, പ്രസ് ക്ലബ്സെക്രട്ടറി മധുസൂദനൻ കർത്താ, സംസ്ഥാന സെക്രട്ടറി ഹസൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു

advt