പാലക്കാട് .പാലക്കാട്താലൂക്ക് എൻ.എസ്.എസ് വനിതയൂണിയൻ ആതിര മഹോത്സവം – 2023 താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു വനിതയുണിയൻ പ്രസിഡൻ്റ് ജെ.ബേബി ശ്രീകല അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ,വനിത സമാജം സെക്രട്ടറി അനിത ശങ്കർ, ട്രഷറർ വത്സല ശ്രീകുമാർ, ജോയിൻ്റ് സെക്രട്ടറി പി.പാർവ്വതി ഭരണ സമിതി അംഗങ്ങളായ പി.സ്മിത, വത്സല പ്രഭാകർ, സുധ വിജയകുമാർ, സതി മധു, സുനിത ശിവദാസ് ,പ്രീതി ഉമേഷ്, എന്നിവർ പ്രസംഗിച്ചു, താലൂക്ക് വനിത യൂണിയനുകീഴിലെ കരയോഗ വനിത സമാജങ്ങളിലെ പതിനഞ്ച് ടീമുകൾ പങ്കെടുത്തു
ഒന്നാം സ്ഥാനം അകത്തേത്തറ എൻ.എസ്.എസ് കരയോഗം വനിത സമാജവും രണ്ടാം സ്ഥാനം എടത്തെരുവ് എൻ.എസ്.എസ് കരയോഗം വനിത സമാജവും ,മൂന്നാം സ്ഥാനം പിരായിരി എൻ.എസ് എസ് കരയോഗം വനിത സമാജവും കരസ്ഥമാക്കി