വിശ്വാസ് സംവാദ മത്സരം – വി ആർ കൃഷ്‌ണൻ എഴുത്തശ്ശൻ ലാ കോളേജിന് കിരീടം

വിശ്വാസിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു  പാലക്കാടെ പ്രോസിക്യൂട്ടർമാരുടെ സഹകരണത്തോടെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ വേലായുധൻ നമ്പ്യാർ സ്മാരക ഇന്റർ ലോ കോളേജ് സംവാദ മത്സരത്തിൽ എലവഞ്ചേരി വി ആർ കൃഷ്‌ണൻ എഴുത്തശ്ശൻ ലാ കോളേജിന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള പുരസ്‌കാരം ലഭിച്ചു. ഇംഗ്ലീഷ് സംവാദ മത്സരത്തിൽ ഒന്നാം സ്ഥാനം അൽ ആമീൻ ലാ കോളേജിലെ അഫ്നൻ ഉമ്മർ, സോനാ അലി എന്നിവർക്കും 

രണ്ടാം സ്ഥാനം വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലാ കോളേജിലെ ബോബി ജേക്കബ്,ജെനി ജോൺ എന്നിവരും മൂന്നാം സ്ഥാനം നെഹ്‌റു അക്കാദമി ഓഫ് ലായിലെ ഹിബ ഹന്ന,നന്ദന പ്രഭാകർ എന്നിവരും കരസ്തമാക്കി. മലയാള സംവാദ മത്സരത്തിൽ ഒന്നാം സ്ഥാനം വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലാ കോളേജിലെ ഗോഡ് വിൻ കെ ജെ, സുസ്മിത എം എന്നിവർക്കും രണ്ടാം സ്ഥാനം നെഹ്‌റു അക്കാദമി ഓഫ് ലായിലെ സുജീന , വൈഷ്ണവ് എന്നിവരും മൂന്നാം സ്ഥാനം വി ആർ കൃഷ്ണൻ എഴുത്തച്ഛൻ ലാ കോളേജിലെ ടീന തോമസ്, ദിവ്യ വി എന്നിവരും കരസ്തമാക്കി.

സമ്മാനദാനം ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറി വി. ജി. അനുപമ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ ഷീബ, മാധ്യമ പ്രവർത്തക ബീനാ ഗോവിന്ദ്, ബാർ കൌൺസിൽ മെമ്പർ പി ശ്രീപ്രകാശ് എന്നിവർ നിർവഹിച്ചു. മത്സരത്തിന് വിശ്വാസ് സെക്രട്ടറി പി പ്രേം നാഥ്, നിയമവേദി കൺവീനർ അഡ്വ. കെ. വിജയ, ജോയിന്റ് സെക്രട്ടറിമാരായ ദീപ ജയപ്രകാശ്, അഡ്വ.എൻ. രാഖി വോളന്റീർമാരായ ലേഖ മേനോൻ, അഡ്വ. അജയ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.