നഗരസഭയിൽ പദ്ധതികളുടെ ക്യാമ്പയിൻ നടത്തി

പാലക്കാട്:പാലക്കാട് നഗരസഭ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്യാമ്പയിൻ സംഘടിപ്പിച്ചു. കേദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കു-ന്നതിന്റെ ഭാഗമായി നടന്ന ക്യാമ്പയിൻ നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളെ കൂടുതൽ ജനകീയമാക്കുന്നതിനായി ഒപ്പമെന്ന പേരിലാണ് നഗരസഭ ക്യാമ്പയിൻ സംഘടിപ്പിച്ചത്. പി എം എ വൈ ,എൻ യുഎൽഎം  പദ്ധതികളിലായിരുന്നു ക്യാമ്പയിൻ . വൈസ് ചെയർമാൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. എം എഫ് ‘ എന്ന്.റിയാസ് എ. പദ്ധതി വിശദീകരണം നടത്തി. നഗരസഭ സെക്രട്ടറി അനിത ദേവി എ’എം., കൗൺസിലർമാർ, സി ഡി എസ്. അംഗങൾ എന്നിവർ സംസാരിച്ചു.