വയോജനങ്ങളുടെ സംരക്ഷണ പദ്ധതി നടപ്പിലാകുന്നില്ല.

പാലക്കാട്:വയോജനങ്ങളുടെ വർദ്ധനവനുസരിച്ച് സംരക്ഷണ പദ്ധതികൾ നടപ്പിലാവുന്നില്ലെന്ന് സീനിയർ സിറ്റി സൺസ് സർവ്വീസ് കൗൺസിൽ വർക്കിംഗ് പ്രസിഡണ്ട് കെ എൻ കെ നമ്പൂതിരി. കേരളത്തിൽ വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന വർക്ക് ക്ഷേമനിധി പെൻഷൻ പരിമിതപ്പെടുത്തിയത് ദുരിതത്തിലാക്കിയെന്നും കെ എൻ കെ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് വയോജനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഭാരതം. ഇന്ത്യയിൽ വയോജനങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുനത് കേരളമാണ്. കേരളത്തിലുൾപ്പടെ വയോജന സംരക്ഷണ നിയമമുണ്ടെങ്കിലും കൃത്യമായി നടപ്പിലാക്കപ്പെടുന്നില്ല. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ വയോജന പെൻഷൻ 3000 രൂപയാക്കണമെന്ന നിർദ്ദേശം വെച്ചിരിക്കെയാണ് നിലവിൽ കിട്ടി കൊണ്ടിരിക്കുന്ന പെൻഷൻ പരിമിതപ്പെടുത്തിയത്. മിനിമം പെൻഷൻ 5000 രൂപയാക്കണമെന്നതാണ് സംഘടനയുടെ ആവശ്യം.

പഞ്ചായത്തുകൾ 5% തുക  വയോജന ക്ഷേമത്തിനായി നീക്കിവെക്കണമെന്നതാണ് നിയമമെങ്കിലും അതും കേരളത്തിൽ നടപ്പിലാവുന്നില്ല. കേരളത്തിൽ നട തളളപ്പെടുന്ന വയോജനങ്ങളുട എണ്ണത്തിലും വർദ്ധനവുണ്ടാവുകയാണ്. കേരളത്തിലെ വയോജനങൾ ദുരിതങ്ങളിലേക്ക് തള്ളപ്പെടുകയാ ണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വയോജനകമ്മീഷനെ നിയമിക്കണം. വയോജന മേഖല നേരിടുന്ന പ്രശ്നവും പരിഹാരവും ചർച്ച ചെയ്യുന്നതിന് സീനിയർ സിറ്റിസൺ സർവ്വീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 8, 9 തിയതികളിൽ ക്യാമ്പ് നടത്തുമെന്നും കെ എൻ കെനമ്പൂതിരി പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി  ടി വേലായുധൻ നായർ , ജനറൽ കൺവീനർ എ യു മാമ്മച്ചൻ , ജില്ല പ്രസിഡണ്ട് പിജെകുഞ്ഞച്ചൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു