പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു,തൃശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

പതിനാറുകാരൻ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അധ്യാപകർ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗൺസിലിങ്ങിന് കൊണ്ടുപോയി. കൗൺസിലറുടെ അടുത്ത് മാനസികപ്രശ്നത്തിന്റെ കാരണം കുട്ടി പറഞ്ഞു. “ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചു. കൗൺസിലർ ഉടനെ അധ്യാപകരെ വിവരമറിയിച്ചു.…

ഇഫ്റ്റാ പാലക്കാട്‌ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്‌:സിനിമ സംഘടനയായ ഇഫ്റ്റയുടെ (ഐ.എൻ. ടി.യു.സി)പാലക്കാട്‌ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി മുബാറക്ക്‌ പുതുക്കോടിനെയും, സെക്രട്ടറിയായി സുനിൽ പുള്ളോടിനെയും തിരഞ്ഞെടുത്തു.സിനിമ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികളാണ് ഇരുവരും.ഷോർട് ഫിലിം,മ്യൂസിക്കൽ ഷോർട് ഫിലിമിൽ നിന്നും തുടങ്ങി സിനിമയിലെത്തിയ ആളാണ് മുബാറക്ക്‌ പുതുക്കോട്.ആദ്യം…

ചരിത്രപ്രസിദ്ധമായ കൽപ്പാത്തി തേരിന് കൊടി ഉയർന്നു

പാലക്കാട്:ഇനി കല്പാത്തി തേരിൻറെ ഉത്സവ നാളുകൾ .രാവിലെ 10:30 നും 11:00 നും ഇടയിൽ ഉള്ള മുഹൂർത്തത്തിൽ വേദമന്ത്ര ധ്വനികളോടേയും പൂജകളോടേയും കൽപ്പാത്തി തേരിന് കൊടിയേറി. അഗമശാസ്ത്ര നിപുണരായ പ്രഭുദേവ സേനാപതി, രത്ന സഭാവതി ശിവാചാര്യ എന്നീ പൂജാരിമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ…

മലയാളത്തിൽ വിസിറ്റിങ്ങ് കാർഡുമായി അതിഥി തൊഴിലാളികൾ

നെന്മാറ: രണ്ടാംവിള നെൽകൃഷി നടീലിന് അതിഥി തൊഴിലാളികൾ ഇടനിലക്കാരെ ഒഴിവാക്കി മലയാളത്തിൽ തയ്യാറാക്കിയ ഞാറു നടുന്ന ചിത്രമുള്ള വിസിറ്റിംഗ് കാർഡുമായി കർഷകരെ നേരിട്ട് സമീപിച്ച് തുടങ്ങി. മുൻ വർഷങ്ങളിൽ നടീൽ നടത്തിയ കർഷകരെയാണ് മലയാളത്തിൽ സംസാരിക്കുന്ന അതിഥി തൊഴിലാളികൾ സമീപിക്കുന്നത്. അയിലൂർ,…

കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് ,കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ്…

സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ ക്യാമ്പ് കൊപ്പത്ത് നടത്തി

പട്ടാമ്പി: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “സൗഹൃദ ക്ലബ്” ആണ് കൊപ്പം നക്ഷത്രയിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ “സൗഹൃദ ക്ലബ്” സ്റ്റുഡൻസ് ലീഡേഴ്സ് നേതൃ പരിശീലന ക്യാമ്പ് മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം…

ഉണ്ണി പൂക്കരാത്തിന്റെ ‘നിഴലും നിലാവും നിശാഗന്ധിയും’ എന്ന നോവലിന്റെ കവർ പ്രകാശനം ചെയ്തു

പട്ടാമ്പി: വർണ്ണനൂലിട്ട ഊഞ്ഞാൽ എന്ന കഥാസമാഹാരത്തിന് ശേഷംഉണ്ണി പൂക്കരാത്തിന്റെ പ്രഥമ നോവൽ (നിഴലും നിലാവും നിശാഗന്ധിയും) നവംബർ 12ന് ശനിയാഴ്ച 4 മണിക്ക് ചാത്തന്നൂരിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ കവർ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.…

തൃത്താലയുടെ സോക്കർ കാർണിവൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു

പട്ടാമ്പി: ലോകം കാൽപ്പന്ത് മഹോത്സവത്തിന്റെ ആരവങ്ങളിലേക്ക് കുതിക്കുകയാണ്. ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നമ്മുടെ ചുറ്റിലും നിറയുന്നു. ഫുട്ബോ ളിന്റെ മാനവികതയും അനുഭവ വൈവിധ്യങ്ങളും പ്രമേയമാകുന്ന സോക്കർ കാർണിവൽ നവംബർ 7 മുതൽ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ…

ഗ്രീൻഫീൽഡ് ഹൈവേ; കലട്രേറ്റ് ധർണയിൽ പ്രതിഷേധമിരമ്പി വികസനം ജനവിരുദ്ധമായാൽ ചെറുത്തു തോൽപ്പിക്കും – വി.കെ ശ്രീകണ്ഠൻ എം.പി

പാലക്കാട്: വികസനം ജനവിരുദ്ധമായാൽ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. ദേശീയ പാത ഇരകളെ സംരക്ഷിക്കുന്ന തരത്തിൽ പുനരധിവാസ പാക്കേജ് രേഖാമൂലം പ്രഖ്യാപിക്കണം. ഉദ്യോഗസ്ഥർ ദ്രോഹ സമീപനം സ്വീകരിച്ചാൽ ജനശക്തി തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ്…

നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം ലതാ നമ്പൂതിരിക്കും

ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ് പുരസ്ക്കാരം . 2022 ലെ നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരത്തിന്…