പാലക്കാട്: രാമനാഥപുരം സുബ്രഹ്മണ്യസ്വാമി ത്രത്തിൽ മണ്ഡലപൂജ ആഘോഷിച്ചു രാവിലെ അഞ്ച് മണിക്ക് മഹാ ഗണപതിഹോമം, ഉപദേവതകളായ , ഗണപതി, ഹിഡുംബർ, ലോക പരമേശ്വരി, ബ്രഹ്മരക്ഷസ്സ്, നാഗങ്ങൾ, ഘണ്ഡാ കർണ്ണൻ, പ്രതിഷ്ഠകൾക്ക് അഭിഷേകങ്ങളും അലങ്കാരങ്ങളും നടന്നു. ഉഷപൂജ, നിവേദ്യ പൂജ എന്നിവക്ക് ശേഷം പ്രസാദ ഊട്ടും വൈകുന്നേരം ചുറ്റുവിളക്ക് നിറമാല സന്ധ്യാ ദീപാരാധനക്ക് മാങ്കുറിശ്ശി സർവ്വ ശ്രീ ആറു മുഖൻ, കുഞ്ഞുകുട്ടൻ മാരാര് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം തായമ്പക എന്നിവ ക്ഷേത്രാങ്കണത്തിൽ അരങ്ങേറി അത്താഴ പൂജക്ക് ശേഷം സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യം , പാൽ, തൈര്, നെയ്യ്, പഞ്ചാമൃതം, തേൻ, കരിമ്പ് , നാരങ്ങ, ഇളനീർ, നല്ലെണ്ണ, പനിനീർ, ചന്ദനം, കുങ്കുമമം, ഭസ്മം എന്നിവയോടെ പതിനാല് തരം അഭിഷേകങ്ങൾക്ക് ശേഷം വാദ്യഘോഷങ്ങളോടെ സ്വാമി എഴുന്നള്ളത്തും പ്രസാദ വിതരണവും നടന്നു.