പാലക്കാട്: താണാവ് മുതല്‍ നാട്ടുകല്‍ വരെയുള്ള ദേശീയപാത വികസനത്തിലെ അപാകത പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പാതയുടെ രൂപകല്പനയും മേല്‍നോട്ടവും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ്. എന്നാല്‍ റോഡിലെ കയറ്റിറക്കങ്ങളും വളവുകളും ഇല്ലാതാക്കി യാത്ര സുഖമമാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ മിക്ക വളവുകളും അതേപടി തുടരുന്നു. മാത്രമല്ല അഴുക്കുചാല്‍ സംവിധാനവും ശാസ്ത്രീയ രീതിയിലല്ലെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. മുണ്ടൂര്‍ ജങ്ഷന്‍ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളക്കെട്ടിനടിയിലാണ്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും പരാജയമാണ്. പാത നിര്‍മാണത്തിലെ അപാകത പരിഹരിക്കുകയാണ് പ്രധാനം. അതേസമയം ടോള്‍ പിരിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്നതിന്റെ കാര്യത്തില്‍ സ്ഥലം എംപിയും പരാജയമാണ്. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി നടത്തുന്ന നിര്‍മാണത്തിലെ അപാകതകള്‍ക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് നടക്കുന്നതെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. നിര്‍മാണം നടക്കുന്ന റോഡ് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുജിത്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി. സുരേഷ്, ഒബിസി മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി വിനോദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മാധവദാസ്, പ്രത്യുമനന്‍, രമ്യ, സബ്ജല, മണ്ഡലം നേതാക്കളായ സുനില്‍, പ്രകാശ്, പ്രമോദ്, ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.