മയക്കുമരുന്നിനെതിരെ മോചന ജ്വാലയുമായി കേരളാ കോൺഗ്രസ്സ് (എം)

പാലക്കാട്: കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംസ്ഥാനത്തെ വാർഡുകൾ തോറും “ല ഹരിക്കെതിരെ മോചന ജ്വാല തെളിയിക്കുന്നതിൻ്റെ ഭാഗമായി മലമ്പുഴ ഒമ്പതാം വാർഡിൽ ” ലഹരിക്കെതിരെ മോചന ജ്വാല തെളിയിച്ചു.സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.എം.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ മധു .എം.ദണ്ഡപാണി അദ്ധ്യക്ഷനായി.മാധവൻകുട്ടി ,അഗസ്ത്യൻ ജോസഫ്, ദി പു എന്നിവർ സംസാരിച്ചു.