പാലക്കാട് വ്യാസവിദ്യാപീഠം പ്രിൻസിപ്പൽ.ജി.ദേവൻ അന്തരിച്ചു

ഇന്നലെ രാവിലെ പാലക്കാട് എടത്തറയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം.പ്രഭാത സഫാരിക്ക് ഇറങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇരിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗമാണ്. ഭൗതിക ദേഹം പോസ്റ്റ്മോർട്ട ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നാളെ രാവിലെ 10 30 ന് എടത്തറയിലെ വസതിയിലും, ഉച്ചയ്ക്ക് 12ന് വ്യാസ വിദ്യാപീഠം സ്കൂളിലും പുതുദർശനത്തിന് വയ്ക്കും. ശേഷം വൈകിട്ടോടെ ആലത്തൂർ കണ്ണമ്പ്രയിലെ കുടുംബവീടിന് സമീപം സംസ്കാരം നടക്കും. ഭാര്യ ഷീജ, മോയൻസ്കൂൾ അധ്യാപികയാണ്, ദേവിക, നന്ദന എന്നിവരാണ് മക്കൾ.