ഭക്ഷണം എത്തിക്കുന്നതിന് സേവാഭാരതിക്ക് വാഹനം നൽകി

പാലക്കാട്: ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി പ്രഭാത ഭക്ഷണം എത്തിക്കുന്നതിന്ന് ചിൽഡ്രൻ റീയുണൈറ്റഡ് ഫൗണ്ടേഷൻ സേവാഭാരതിക്ക് വാഹനം വാങ്ങി നൽകി. പാലക്കാട് അയ്യപുരത്തുള്ള ആശ്വാസ് ക്ലിനിക്കിനു മുന്നിൽ വെച്ചു നടന്ന ചടങ്ങിൽ ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേഷൻ സ്ഥാപകൻ എസ്. ഹരിഹരൻ വാഹനത്തിന്റെ താക്കോൽ ദേശീയ സേവാഭാരതി കേരള വൈസ് പ്രസിഡന്റ് ഡോ ശ്രീരാം ശങ്കറിന് കൈമാറി.