അഴിമതിക്കെതിരെ യുവജനത അണിനിരക്കണം

അഴിമതിയുടെ അടിവേരുകൾ സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ പോരാടുവാൻ യുവജനത മുൻകൈ എടുക്കണമെന്നും പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ പി. പ്രേംനാഥ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിൽ വിശ്വാസും ഓയിസ്ക ഇൻ്റർനാഷണൽ പാലക്കാട് ചാപ്റ്ററും എസ്. എസ് അക്കാദമിയിൽ വെച്ചു നടന്ന സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വികസന പ്രവർത്തനങ്ങൾ പോലും അഴിമതിയുടെ കാണാചരടുകളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും അഴിമതിക്കെതിരെ സമൂഹം ഒത്തൊരുമിച്ച് പോരാടിയാൽ മാത്രമേ അഴിമതി നിർമ്മാർജ്ജനം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു . ഓയിസ്ക ഇൻ്റർനാഷണൽ മുൻ പ്രസിഡൻ്റ് അഡ്വ. എസ് .ശാന്താദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് ജോയിൻ്റ് സെക്രട്ടറി ദീപ ജയപ്രകാശ് , മാനേജിങ്ങ് കമ്മിറ്റി അംഗം എം. ദേവദാസ് , വളണ്ടിയർ ലേഖ മേനോൻ എന്നിവർ സംസാരിച്ചു .എസ് .എസ് .അക്കാദമി ഡയറക്ടർ സുരേന്ദ്രൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ദൃശ്വ നന്ദിയും പറഞ്ഞു .