യാക്കര പാലത്തിന് സമീപമുള്ള അഴീക്കോടൻ ഗ്രന്ഥശാലയിൽ ചേർന്ന വാർഷികാഘോഷം പ്രശസ്ത കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ ജിഞ്ചു ജോസ് അധ്യഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് എം.ബി മിനി സി.പി.ഐ.എം യാക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ എഴുത്തുകാരനായ പി.വി സുകുമാരൻ യാക്കര ഗവ.സ്കൂൾ ഹെഡ് മിസിട്രസ് രാജശ്രീ പ്രഭാകരൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു മിനി ടീച്ചർ രചിച്ച ഞാൻ ഹിഡുംബി എന്ന നോവലിനെ കുറിച്ച് മുരളി എസ്. കുമാർ സംസാരിച്ചു. വായനശാല സെക്രട്ടറി പ്രൊഫ: യു ജയപ്രകാശ് സ്വാഗതവും യു. ശരത് നന്ദിയും പറഞ്ഞു.