മലമ്പുഴ :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴ യിലെകാർപാർക്കിലുള്ള കംഫർട്ട് സ്റ്റേഷനിലെയും സമീപത്തെ ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം ചാലിലേക്ക് ഒഴുകി അവ കനാലിൽ വന്നു വീഴുന്നതായി പരാതിപ്പെടുന്നു .ബന്ധപ്പെട്ട അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം ഇല്ലെന്ന് പൊതുപ്രവർത്തകനും മലമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി .കെ. കണ്ണദാസ് പറയുന്നു .കാർ പാർക്കിലെ മിൽമ ബൂത്തിൽ നിന്നും ചായ കുടിക്കാൻ എത്തുന്ന തദ്ദേശീയരും വിനോദസഞ്ചാരികളും ദുർഗന്ധം മൂലം കഴിക്കാൻ ആവാതെ മടങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും പലവിധ രോഗങ്ങളുള്ളവരായിരിക്കാം ഈ പൊതു കക്കൂസ് ഉപയോഗിക്കുന്നത് എന്നിരിക്കെ കക്കൂസ് മാലിന്യങ്ങൾ ഇങ്ങനെ തുറസ്സായ സ്ഥലത്ത് കൂടെ ഒഴുകുമ്പോൾ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും സാംക്രമിക രോഗങ്ങൾ ഉണ്ടാകാം .കൂടാതെ കനാലിൽ എത്തുന്ന മാലിന്യം ഒഴുകുമ്പോൾ മറ്റു സ്ഥലങ്ങളിലേക്കും കനാലിൽ കുളിക്കുകയും വസ്ത്രം കഴിയുകയും ചെയ്യുന്നവർക്കും മാറാരോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ഭയക്കുന്നു. ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി .കെ .കണ്ണദാസ് പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ വിഭാഗം നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു