മ്യൂസിക് തെറാപ്പി

പാലക്കാട്:ആർക്കും പാടാം എന്ന വാട്സപ്പ് മ്യൂസിക് കൂട്ടായ്മയുടെ മ്യൂസിക് തെറാപ്പി പ്രോഗ്രാം കാരുണ്യ വൃദ്ധസദനത്തിൽ  പാലക്കാട് ജില്ല ഫയർ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ നസീർ അമ്പലത്,റൂബി എന്നിവർ പഴയകാല ഗാനങ്ങൾ ആലപിച്ചു. കിഷോർ കുമാറിന്റെയും മുഹമ്മദ് റാഫിയുടെയും തിരഞ്ഞെടുത്ത ഗാനങ്ങൾമനസ്സിന് കുളിർമയേകുന്ന ഒരു അനുഭവമായിരുന്നുവെന്ന് ആസ്വാദകർ അഭിപ്രായപ്പെട്ടു.