പാലക്കാട് :നഗരസഭ പട്ടിക്കര ബിഒസി ഫ്ലൈഓവറിന് സമീപം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡോർമിറ്ററിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ പ്രിയ അജയനും ക്ലോക് റൂം വൈസ് ചെയർമാൻ അഡ്വ : ഇ.കൃഷ്ണദാസും നിർവഹിച്ചു .പാലക്കാട് നഗരത്തിലെത്തുന്ന സഞ്ചാരികൾ, വ്യാപാരികൾ, മറ്റു തൊഴിലാളികൾക്കും ഏറ്റവും ചുരുങ്ങിയ തുകയായ പ്രതിദിനം 120 രൂപ വാടക നിരക്കിൽ രാത്രി താമസിക്കാൻ കഴിയും. സേഫ്റ്റി ലോക്കർ, മൊബൈൽ ചാർജർ, ഫ്രഷ് അപ്പ് എന്നീ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് .കൗൺസിലർമാരായ എൻ.ശിവരാജൻ,വി.നടേഷൻ, കൃഷ്ണൻ, അരുണ .എം,പി.സാബു, ശശികുമാർ. എം എന്നിവർ പങ്കെടുത്തു.