പാലക്കാട്: കൊട്ടേക്കാട് തെക്കേത്തറ എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് കെ.വി .ഗോവർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ, താലൂക്ക് എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, മരുത റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ സൗമ്യ വിനേഷ്, കരയോഗം ഇലക്ട്രൽ റോൾമെമ്പർ പി.ദിലീപ് കുമാർ, വനിത സമാജം പ്രസിഡൻ്റ് പ്രീത ആനന്ദ്, സെക്രട്ടറി സിന്ധു ദിലീപ് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം സെക്രട്ടറി കെ.ഉണ്ണി മേനോൻ സ്വാഗതം ആശംസിച്ചു, ജോയിൻ്റ് സെക്രട്ടറി കെ. കണ്ണനുണ്ണി നന്ദി പ്രകാശിപ്പിച്ചു, ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു, തുടർന്ന് കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി