പാലക്കാട്ടുകാരുടെ സ്വപ്നം ഇന്ന് പൂവണിയും

പാലക്കാട്: പാലക്കാടൻ ജനതയുടെ സ്വപ്ന പദ്ധതിയായ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 30ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും .ഷാഫി പറമ്പിൽ എം എൽ എ അദ്ധ്യക്ഷനാവും.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 8.1 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നില കെട്ടിടം ഉൾപ്പെടെയുള്ള ബസ് ടെർമിനലിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വാണിജ്യയിടം മന്ത്രി എം.ബി രാജേഷും ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിർവ്വഹിക്കും.