ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.

മലമ്പുഴ: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഗവൺമെന്റ് ഐ ടി ഐ യിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. എ എസ് ഐ രമേഷ് ക്ലാസെടുത്തു. “ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി “എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. ലഹരിപദാർത്ഥങ്ങളുമായി ബന്ധപ്പെട്ട കേസുകളിലോ മറ്റു കുറ്റങ്ങളിലോ ചെന്നു പെടാതെ പഠനത്തിൽ ശ്രദ്ധിക്കണമെന്നും നല്ല വ്യക്കതിത്വങ്ങൾക്ക് ഉടമയാകണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. . തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഫ്ലാഷ് മോബും, നാടകവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു . പ്രിൻസിപ്പൽ സന്തോഷ് , നവാബ് , യോദ്ധാവ്,ബീറ്റ് ഓഫീസറും,വിദ്യാർത്ഥികളും,അധ്യാപകരും ഉൾപ്പെടെ 1400 ഓളം പേർ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു .