കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

പാലക്കാട്: ജനദ്രോഹ പരമല്ലാത്ത കെട്ടിട നികുതി നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ധൂർത്തി ലൂടെ ഖജനാവ് കൊള്ളയടിച്ചതിന്റെ ഭാരം സാധാരണ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ജനദ്രോഹ നയങ്ങളുടെ ബ്രാൻഡ് അംബാസിഡറായി കേരള സർക്കാർ മാറിയെന്നും വി.കെ. ശ്രീകണ്ഠൻ എം.പി.പരിഹസിച്ചു. . വർഷംതോറും കെട്ടിട നികുതി 5% വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്നെതിരെ ബിൽഡിങ് ഓർണേഴ്സ് വെൽഫയർ അസോസിയേഷൻ കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.കെ. ശ്രീകണ്ഠൻ എം.പി . കേന്ദ്ര സർക്കാറിന്റെ നിയമങ്ങൾ കേന്ദ്ര സർക്കാറിനെക്കാൾ വേഗത്തിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മാതൃക വാടക കരാർ നിയമവും ചെക്ക് പോസ്റ്റുകൾ എടുത്തു മാറ്റണമെന്ന കേരളം നടപ്പിലാക്കിയില്ല. വിലക്കയറ്റത്തിനെതിരെയും ജനദ്രോഹ നയങ്ങൾക്കെതിറെയും സിലിണ്ടറുരുട്ടിയും ചങ്ങലയും മതിലും കെട്ടിയും സമരം ചെയ്തവരാണ് കെട്ടിട നികുതി ഒരോ വർഷവും 5% വിതം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. വാടക കരാർ കർശനവും നിയമപരവുമാക്കിയാൽ തന്നെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാവുമെന്നിരിക്കെയാണ് കെട്ടിട നികുതി ഒരേ വർഷവും വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. വാടകക്കരാർ നിയമ സാധുതയാക്കുന്നതിന് പകരം വാടകക്ക് കെട്ടിടം നൽകിയാൽ ഉടമക്ക് അവകാശമില്ലാതാക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. ഇതിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സാധാരണക്കാരെ പോലും ദുരിതത്തിലാക്കുന്ന കെട്ടിട നയമാണ് സർക്കാർ നടപ്പിലാക്കുന്നത്. കെട്ടിട നികുതി നിയമ നടത്തിപ്പ് രഹസ്യമാക്കി വെക്കുന്നത് ഗൂഢ ഉദ്ദേശത്തോടെയാണ്. സർക്കാറിന്റെ തലതിരിഞ്ഞ ജനദ്രോഹ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം തുടരണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. പ്രസിഡണ്ട് ആലിജൻഹു കൊപ്പൻ അദ്ധ്യക്ഷതവഹിച്ചു. ഷാഫി പറമ്പിൽ എം എൽ എ, ജനറൽ സെക്രട്ടറി ജി. നടരാജൻ, ജില്ല സെക്രട്ടറി റീഗൽ മുസ്തഫ, ഗിരീഷ് എനിവർ സംസാരിച്ചു